തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ വിവിധ ഏരിയകളിൽ ഒരു മാസമായി നീണ്ട്‌ നിന്ന ഓണാഘോഷ പരിപാടിക്ക് ഈ മാസം 22ന് ഫഹാഹീൽ ഏരിയയിൽ സമാപനം!!Onam
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ വിവിധ ഏരിയകളിൽ ഒരു മാസമായി നീണ്ട്‌ നിന്ന ഓണാഘോഷ പരിപാടിക്ക് ഈ മാസം 22ന് അസോസിയേഷന്റെ ഫഹാഹീൽ ഏരിയയിൽ സമാപനം കുറിക്കുന്നു. 
തൃശൂർ അസോസിയേഷന്റെ സാൽമിയ ഏരിയയിൽ സെപ്റ്റംബർ 8ന് 120 ഓളം വനിതകൾ അണിചേർന്ന തിരുവാതിരകളിയോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്, സെപ്റ്റംബർ 15ന് അബ്ബാസിയ ഭാരതീയ വിദ്യാഭവൻസ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ അസോസിയേഷന്റെ ഏരിയകളായ അബ്ബാസിയഏരിയ, ഫർവാനിയഏരിയ, ജഹറ ഏരിയയും സംയുക്തമായി ആഘോഷിച്ച  ഓണാഘോഷത്തിന് ആയിരങ്ങൾ പങ്കെടുത്തു.
സെപ്‌റ്റംബർ 22ന്  വെള്ളിയാഴ്ച്ച മംഗഫ് റോയൽ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് തുടങ്ങുന്ന   അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും പ്രശസ്ത പാചക വിദഗ്ദ്ധൻ ശ്രീ. കൃഷ്ണൻ ഇളയത് സ്വാമി (ഇരിങ്ങാലകുട,തൃശൂർ ) അവർകളുടെ നേതൃത്വത്തിൽ പാചകം ചെയുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസത്തെ സമാപന സമ്മേളനത്തോടെ തൃശൂർ അസോസിയേഷന്റെ ഓണാഘോഷത്തിന് തിരശീല വിഴും.
************************************************
AddThis Social Bookmark Button
 

 
© 2015 IndianFrontliners.com Powered By AgniSoftwares - USAContact Us  |  Disclaimer  
Mugal Mahal
Doha Bank